ലോകത്തെ ഐ ടി മേഖലയില്‍ ഏറ്റവും പ്രതാപിയായ കമ്പനിയായി ഇന്ത്യയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ഏറ്റവും പ്രതാപിയും മൂല്യമേറിയതുമായ കമ്പനികളെയാണ് വിശകലനത്തിന് വിധേയമാക്കിയത്. ആഗോളതലത്തില്‍ പ്രശ്‌സതമായ ബ്രാന്‍ഡ് മൂല്യനിര്‍ണയ സമിതിയായ ബ്രാന്‍ഡ് ഫിനാന്‍സസാണ് ടി സി എസിനെ തെരഞ്ഞെടുത്തത്. 78.3 പോയിന്റ് നേടി എഎപ്ലസ് റേറ്റിംഗ് ആണ് ടി സി എസ് നേടിയത്.
ആത്മാര്‍ത്ഥത, കമ്പനിയുടെ പരിതത്വം,കോര്‍പറേറ്റ് മതിപ്പ് , ജീവനക്കാരുടെ സംതൃപ്തി എന്നിവയാണ് റേറ്റിംഗില്‍ പരിഗണിച്ചത്. ഇടപാടുകാര്‍ക്ക് കമ്പനി നല്‍കുന്ന പരിഗണനയും ഈ വിജയത്തിന് കാരണമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടിയ ബ്രാന്‍ഡ് എന്ന പേരും ടി സി എസ് നേടിയിട്ടുണ്ട്. 2010ല്‍ 2.34 ബില്യണ്‍ ഡോളര്‍ ആയിരുന്നു ടി സി എസിന്റെ മൂല്യം. ഇത് 2016ല്‍ 9.4 ബില്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നത്.
കമ്പനിയിലെ 3.44 ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ തന്നെയാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്നും അവരുടെ കഠിന പ്രയത്‌നമാണ് കമ്പനിയെ മേഖലയില്‍ ഒന്നാമതാക്കിയതെന്നും ടി സി എസ് സി ഇ ഒയും എം ഡിയുമായ എന്‍ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.