പശ്ചിമബംഗാളില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 8 ജൂണ്‍ 2021 (11:25 IST)
കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം പശ്ചമബംഗാളിലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ അതിശക്തമായ ഇടിമിന്നലില്‍ 23 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കൊല്‍ക്കത്ത അടക്കമുള്ള പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.
 
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 9, ഹൂഗ്ലിയില്‍ 10, ഹൗറ 2, വെസ്റ്റ് മിഡ്നാപ്പൂര്‍ 2 എന്നിങ്ങനെയാണ് മിന്നലില്‍ മരിച്ചവരുടെ എണ്ണം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പും സംസ്ഥാനത്ത് ഇടിമിന്നലേറ്റ് അഞ്ചു പേര്‍ മരിച്ചിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍