ഇടത് പക്ഷം ഇടഞ്ഞു, ബീഹാറില്‍ ബിജെപി വിരുദ്ധ ചേരി പൊളിഞ്ഞു

Webdunia
തിങ്കള്‍, 15 ജൂണ്‍ 2015 (14:39 IST)
ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ചു പോരാടാനുള്ള നീക്കത്തില്‍ നിന്ന് ഇടത്പക്ഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. പ്രമുഖ ഇടതുപാര്‍ട്ടികളായ CPIയും CPI(M)ഉം ഇപ്പോള്‍ സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും ചില മേഖലകളില്‍ CPI,  CPI(M-L) തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 6-8 ശതമാനം വോട്ട് ഷെയറുള്ള ഇടതു പാര്‍ട്ടികളുടെ സാന്നിദ്ധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍.  

എന്നാല്‍ അവസരവാദ പാര്‍ട്ടികളായ ജെഡിയു, ആര്‍‌എല്‍ഡി, ബി‌എസ്പി തുടങ്ങിയവയുമായി കൂട്ട് ചേരുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇടത് പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിനാല്‍ വിശാല മതേതരസഖ്യത്തിലേക്കുള്ള ക്ഷണത്തില്‍ ചേരാതെ ഇടതുപാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇതോടെ വിശാല മതേതര സഖ്യത്തിന് സാദ്ധ്യത മങ്ങിയിരിക്കുകയാണ്.