ലൗ ജിഹാദിനെതിരെ മധ്യപ്രദേശിൽ നിയമം, അഞ്ച് വർഷം വരെ കഠിന തടവ്

ചൊവ്വ, 17 നവം‌ബര്‍ 2020 (13:59 IST)
ലൗ ജിഹാദിനെതിരായ നിയാം മധ്യപ്രദേശിൽ ഉടനെ തന്നെ നിലവിൽ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ലൗ ജിഹാദിനെതിരെ കർണാടക, ഹരിയാന സർക്കാറുകൾ നിയമനിർമാണത്തിന് ഒരുങ്ങുന്നതിനിടെയാണ് മധ്യപ്രദേശ് സർക്കാർ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.
 
'മതപരിവർത്തനം മാത്രം ലക്ഷ്യമിട്ടുള്ള വിവാഹത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര പറഞ്ഞു.അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുന്നത്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. കുറ്റവാളിക്കൊപ്പം തന്നെ മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍