ചിത്രത്തിന്റെ വിതരണാവകാശം സംബന്ധിച്ച് പരാതിക്കാരായ പരസ്യ ഏജന്‍സിയും നിര്‍മ്മാതാക്കളും തമ്മില്‍ 33 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നെന്നും എന്നാല്‍ ഇവരില്‍ നിന്ന് പത്ത് കോടി മാത്രമാണ് ലഭിച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. നിര്‍മ്മാതാക്കള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയ 10 കോടി രൂപ രണ്ട് തവണയായി മടക്കിക്കൊടുത്തെന്നും എന്നാല്‍ പണത്തിന് നാല് കോടി രൂപയിലധികം പലിശ നല്‍കണമെന്ന പരാതിക്കാരായ പരസ്യ ഏജന്‍സിയുടെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് വ്യാജ പരാതിയുമായി ഇവര്‍ രംഗത്തെത്തിയതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.