ജ്യോതി മല്‍ഹോത്രയെക്കുറിച്ചുള്ള 2024ലെ ട്വീറ്റ് വൈറലായിരിക്കുകയാണിപ്പോള്‍. ഒരു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2024 മെയ്മാസത്തിലാണ് കുറിപ്പ് വരുന്നത്. കപില്‍ ജയിന്‍ എന്നയാളാണ് കുറിപ്പ് പങ്കുവച്ചത്. 'എന്‍ ഐഎ ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ, ഇവര്‍ ആദ്യം പാകിസ്ഥാന്‍ എംബസിയുടെ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് 10 ദിവസം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ കാശ്മീരിലേക്ക് പോവുകയാണ്. ഇതിന് പിന്നില്‍ എന്തെങ്കിലും ബന്ധങ്ങള്‍ ഉണ്ടാവാ'മെന്നാണ് കബില്‍ ജയിന്‍ എഴുതിയിരിക്കുന്നത്.
അതേസമയം പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തിയതായി പൊലീസ് കണ്ടെത്തി. ഇവരുടെ വരുമാനസ്രോതസില്‍ പോലീസ് അന്വേഷണം നടത്തും. ഹരിയാന പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചാരപ്പണി കേസില്‍ നിലവില്‍ അറസ്റ്റിലാണ് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. ജ്യോതി നിരവധി തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇവരെ അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്. ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹരിയാന പോലീസിന് പുറമേ കേന്ദ്ര ഏജന്‍സികളും ജ്യോതിക്കെതിരെ പരാതിയുമായി മുന്നോട്ടു വരുകയാണ്. വരുംദിവസങ്ങളില്‍ ഇവരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.