ഹൈദരാബാദ് : ചരിത്ര സ്മാരകമായ ചാര്‍മിനാറിന് അടുത്ത്, ഹൈദരാബാദ് ഓള്‍ഡ് സിറ്റി ഗുല്‍സാര്‍ ഹൗസിനു സമീപമുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു പ്രായപൂര്‍ത്തിയാകാത്തയാളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ മരിച്ചവരില്‍ അഭിശേഖ് മോദി (30), രാജേന്ദര്‍ കുമാര്‍ (67), മുന്നിഭായ് (72), സുമിത്ര (65), ഇരാജ് (2 വയസ്സ്), ആരുഷി ജെയിന്‍ (17), ഹര്‍ഷാലി ഗുപ്ത (7 വയസ്സ്), ശീതജ് ജെയിന്‍ (37) എന്നിവരെ തിരിച്ചറിഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ 10 മുതല്‍ 15 വരെ ആളുകളെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പൊന്നം പ്രഭാകറെ വിളിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്ഥിതിഗതികള്‍ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ ധനസഹായം പ്രക്യാപിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.