ഭൂമി ഏറ്റെടുക്കല്‍ നിയമം: മോഡിയെ വെല്ലുവിളിച്ച് ഹസാരെ

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (18:46 IST)
ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യ സംവാദത്തിന്‌ വെല്ലുവിളിച്ച്‌ അണ്ണാ ഹസാരെ രംഗത്ത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാതില്‍ നിയമത്തിനേക്കുറിച്ച് നല്ലകാര്യങ്ങളാണ് മോഡി പറഞ്ഞത്.

ഇത് കര്‍ഷക വിരുദ്ധമല്ലെന്നാണ് അതിലൊ മോഡി സ്ഥാപിച്ചത്. ഇതിനു പിന്നാലെ ബില്ലിന്റെ സാധ്യതകളെ കുറിച്ച്‌ ആരുമായും സംവാദത്തിലേര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയും രംഗത്ത് വനിരുന്നു.അതേസമയം ഗഡ്കരിയെ സംവാദത്തിനു വിളിച്ചിട്ടും അതിനു തയ്യാറാകാത്ത ഗഡകരിയുടെ നിലപാടാണ് ഹസരെയെ പ്രകോപിപ്പിച്ചത്.

സംവാദത്തിന്‌ തയ്യാറാകാത്ത കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്‌കരിയുടെ ഗ്രഹപാഠം മോശമെന്ന്‌ അഭിപ്രായപ്പെട്ട ഹസാരെ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിനായി വെല്ലുവിളിക്കുന്നതായി അറിയിച്ചു. നിയമത്തിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച്‌ സാധാരണക്കാര്‍ക്ക്‌ മനസിലാക്കാന്‍ സംവാദം നല്ല അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.