മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് ലാലു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.ട്വിറ്ററിലൂടെയായിരുന്നു ലാലു പ്രസാദിന്റെ വെല്ലുവിളി. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഇംഗ്ലീഷില്‍ സംവാദത്തിന് തയ്യാറാണോ എന്ന് മോഡിയോട് ലാലു പ്രസാദ് ചോദിക്കുന്നു.
ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഹിന്ദിയിലെങ്കിലും സംവദിക്കാന്‍ തയ്യാറാകണമെന്നും ലാലു ട്വിറ്ററില്‍ കുറിച്ചു. മോഡി വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ലാലു ആരോപിച്ചു.ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിച്ചിരിക്കെയാണ് വെല്ലുവിളിയുമായി ലാലു രംഗത്തെത്തിയിരിക്കുന്നത്.