ലക്ഷദ്വീപില്‍ ഇന്ന് കരിദിനം!

തിങ്കള്‍, 14 ജൂണ്‍ 2021 (08:12 IST)
ലക്ഷദ്വീപില്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപിലേക്ക് വരുന്നതിന്റെ ഭാഗമായാണ് കരിദിന ആഹ്വാനം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റേതാണ് ആഹ്വാനം. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടി തൂക്കുകയും ആളുകള്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കുകയും ചെയ്യും. ചുമതല ഏറ്റ ശേഷം പ്രഫുല്‍ പട്ടേല്‍ മൂന്നാമത്തെ തവണയാണ് ദ്വീപിലെത്തുന്നത്. 
 
അതേസമയം ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഐഷക്ക് ദ്വീപില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍