ജെ എന്‍ യു സംഭവം: ഒപ്പു ശേഖരണം നടത്തിയ എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് എ ബി വി പിക്കാരുടെ ക്രൂരമര്‍ദ്ദനം
ജെ എന്‍ യു വുദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഒപ്പു ശേഖരണം നടത്തിയതിനു എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് എ ബി വി പിക്കാരുടെ ക്രൂരമര്‍ദ്ദനം. ലക്നോവിലെ ഹസ്രത്ത്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
ജെ എന്‍ യുവിലെ സംഭവ വികാസങ്ങളും രോഹിത് വെമൂലയുടെ ആത്മഹത്യയും ചൂണ്ടിക്കാട്ടി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള കേന്ദ്ര ഇടപെടലിനെതിരെ ഒപ്പു ശേഖരണം നടത്തിയതിനു ശേഷം മനുഷ്യ ചങ്ങല രൂപികരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു എ ബി വി പിക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമത്തെ തുടര്‍ന്ന് രണ്ട് എസ് ഐ ഒ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ആക്രമണം അഴിച്ചുവിട്ട ശേഷം എ ബി വി പി പ്രവര്‍ത്തകര്‍ വിധാന്‍ സഭ റോഡിലുള്ള ബി ജെ പി കാര്യാലയത്തില്‍ അഭയം പ്രാപിച്ചുയെന്ന് എസ് ഐ ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്