കുറഞ്ഞവേതനം 15,000 രൂപയാക്കി ഉയര്‍ത്തണമെന്ന് തൊഴിലാളി സംഘടനകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി, അസംഘടിതതൊഴിലാളികള്‍ക്ക് 3000 രൂപ മിനിമംപെന്‍ഷന്‍, തുല്യജോലിക്ക് തുല്യവേതനം, തൊഴിലുറപ്പുപദ്ധതിയുടെ കൂലി 200 രൂപയാക്കി വര്‍ധിപ്പിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.
പ്രതിരോധം, ടെലികോം, റെയില്‍വെ, വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നീ രംഗങ്ങളിലെ വിദേശനിക്ഷേപം വിലക്കണമെന്നും പൊതുബജറ്റിന് മുന്‍പ് തൊഴിലാളി സംഘടനകളുടെ യോഗം വീണ്ടും വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.