നടക്കുന്ന കുംഭമേളയ്ക്കിടെ സന്യാസിമാര്‍ പൊലീസിനെ ആക്രമിച്ചു. ഞായറാഴ്ച ആയിരുന്നു സന്യാസിമാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
മേളയ്ക്കിടെ തങ്ങളുടെ ക്യാമ്പില്‍ മോഷണം നടന്നതായി ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മോഷ്‌ടാക്കളെന്ന് സംശയിച്ച് ചിലരെ പിടികൂടിയിരുന്നു. എന്നാല്‍, പിന്നീട് പിടികൂടിയവരെ പൊലീസ് അന്യായമായി വിട്ടയച്ചതാണ് സന്യാസിമാരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതേച്ചൊല്ലി ഒരു വിഭാഗം സന്യാസിമാര്‍ ഉജ്ജയിനില്‍ പ്രതിഷേധിക്കുകയും ഗതാഗതം തടസപ്പെടുത്തുന്നതിനും ഇടയിലാണ് പൊലീസിന് നേര്‍ക്ക് കൈയേറ്റം ഉണ്ടായത്.
ശനിയാഴ്ച രാത്രിയില്‍ നടന്ന ഘോഷയാത്രയ്ക്കിടെ സന്യാസിമാര്‍ക്ക് എതിരെ രണ്ട് സ്ഥലങ്ങളിലായി ആക്രമണമുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഏപ്രില്‍ 22ന് തുടങ്ങിയ കുംഭമേള മെയ് 21നാണ് അവസാനിക്കുക.