വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി സെല്‍ജയെ പൊലീസ് ചോദ്യംചെയ്യും. വീട്ടുജോലിക്കാരിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. എന്നാല്‍ പൊലീസിനെ പിറ്റേന്ന് രാവിലെ മാത്രം അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സെല്ജയില്നിന്ന് പൊലീസ് ചോദിച്ചറിയും.