കൂടംകുളം ആണവനിലയത്തിലെ രണ്ടാം യൂണിറ്റും പ്രവര്‍ത്തന സജ്ജമായി

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (09:13 IST)
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ വൈദ്യുത പദ്ധതിയായ കൂടുംകുളം ആണവനിലയത്തിലെ രണ്ടാം യൂണിറ്റും പ്രവര്‍ത്തന സജ്ജമായി. 48 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനു ശേഷം ഞായറാഴ്ച രാത്രി 8.56ന് പ്ലാന്റിലെ ആണവ മാലിന്യം നീക്കം ചെയ്തു. പുതിയ റിയാക്ടര്‍കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി ആകെ 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം സാധ്യമാകും. 
 
ആറുമാസത്തിനുള്ളില്‍ പുതിയ യൂണിറ്റില്‍ നിന്ന് വാണിജ്യാവശ്യത്തിനായുള്ള വൈദ്യുതി ഉല്‍പാദനം സാധ്യമാകും. രണ്ടാമത്തെ റിയാക്ടര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാനുള്ള എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. റിയാക്ടര്‍ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങുന്നത് ഇന്ത്യയുടെ ഊര്‍ജ്ജമേഖലയിലെ നേട്ടങ്ങളില്‍ നാഴികകല്ലാകുമെന്ന് പ്ലാന്റ് എന്‍ജിനീയര്‍ ആര്‍എസ് സുന്ദര്‍ പറഞ്ഞു. 1000 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള രണ്ട് റഷ്യന്‍ നിര്‍മ്മിത ആണവ റിയാക്ടറുകളാണ് നിലവില്‍ ആണവനിയത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.


 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article