മഥുരയിലെ ഷാഹി ഈദ്‌ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോടതി. ഹർജി സാധുവല്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്‌നന്റെ ജന്മസ്ഥലമെന്ന് കരുതുന്ന മഥുരയിലെ മുസ്ലീം പള്ളി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് ഹർജി.