ഹെലികോപ്ടർ അഴിമതി: എംകെ നാരായണൻ രാജിവെച്ചു

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (15:10 IST)
അഗസ്റ്റാ വെസ്റ്റലാൻഡ്  ഹെലികോപ്ടർ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത പശ്ചിമബംഗാൾ ഗവർണറും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ എംകെ നാരായണൻ രാജിവച്ചു.

നേരത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കോൺഗ്രസ് നിയമിച്ച ഗവർണർമാരോട് രാജി വയ്ക്കാൻ നിർദ്ദേശിച്ചെങ്കിലും നാരായണൻ വഴങ്ങിയിരുന്നില്ല. ഇനി ഒരുവർ‌ഷം കൂടിയാണ് നാരായണന് ഗവർണർ സ്ഥാനത്ത് തുടരാനാവുമായിരുന്നത്.

വിവിഐപികൾക്ക് സഞ്ചരിക്കാനായി ഇറ്റലിയിലെ അഗസ്റ്റാ വെസ്റ്റലാൻഡ് കമ്പനിയിൽ നിന്ന് 12 അത്യാധുനിക ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിബിഐ എംകെ നാരായണനെ ചോദ്യം ചെയ്തത്.