ജീവിതത്തിലെ ഏറ്റവും സുപ്രധാനമായതും എന്നും ഓര്‍ത്തിരിക്കേണ്ടതുമായ ദിവസമായതിനാല്‍ വിവാഹദിവസങ്ങള്‍ വ്യത്യസ്തമാക്കാനാണ് എല്ലാവരുടേയും ആഗ്രഹിക്കുന്നത്. ഇത്തരത്തിലൊരു വ്യത്യസ്തമായ സമീപനം കൊണ്ടാണ് കോലാപൂരില്‍ നിന്നുള്ള ഒരു വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയത്.
ഈ വിവാഹത്തില്‍ 90 അടി ഉയരത്തില്‍ കയറില്‍ തൂങ്ങി നിന്നാണ് വരന്‍ വധുവിനെ താലി ചാര്‍ത്തിയത്. കോലാപൂരില്‍ സ്വദേശികളായ സെഹ്ദിര്‍- രേഷ്മാ ദമ്പതികളാണ് ആകാശക്കല്യാണത്തിലൂടെ തങ്ങളുടെ സുപ്രധാനദിനം അവിസ്മരണീയമാക്കിയത്.