ഒന്‍പത് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കോലാപൂര്‍ സഹോദരിമാരുടെ വധശിക്ഷ ഉടനെ നടപ്പാക്കുന്ന് റിപ്പോര്‍ട്ടുകള്‍.വധശിക്ഷ ഏത് നിമിഷവും നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.തൂക്കിലേറ്റപ്പെട്ടാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതകളായിരിക്കും കൊലാപൂര്‍ സഹോദരിമാര്‍.
കൊലാപ്പൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന സ്വദേശിനികളായ രേണുക ഷിന്‍ഡെ, സഹോദരി സീമ ജാവിദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കുക.13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ഇതിലെ ഒന്‍പത് കുട്ടികളെ ദാരുണമായി കൊലപ്പെടുത്തുകയും ചെയതതിന് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഇവരുടെ ദയാഹര്‍ജ്ജി കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.