പരസ്യ ചുംബനത്തിന് വിലക്കേര്‍പ്പെടുത്തി ഗോവയിലെ ഒരു ഗ്രാമം

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (18:59 IST)
പരസ്യ ചുംബനത്തിന് വിലക്കേര്‍പ്പെടുത്തി ഗോവയിലെ ഒരു ഗ്രാമം. പനാജിക്കടുത്തുള്ള സാല്‍വദോര്‍ ദോ മുന്‍ഡോ എന്ന ഗ്രാമത്തിലാണ് പരസ്യ ചുംബനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മദ്യപാനം, പുകവലി, ഉച്ചത്തിലുള്ള സംഗീതം, എന്നിവയും ഗ്രാമത്തില്‍ നിരോധിച്ചിട്ടുണ്ട്.
 
ദിവസവും നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സാല്‍വദോര്‍. ഗ്രാമവാസികളുടെ അപേക്ഷയെ തുടര്‍ന്നാണ് ഇത്തരമൊരു ബാനര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ഗ്രാമത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ റീന ഫെര്‍ണാണ്ടസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിലക്കിയതായി അറിയിച്ചു കൊണ്ടുള്ള നിരവധി ബാനറുകള്‍ ഗ്രാമത്തിലെങ്ങും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
 
എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.പരസ്യമായി മൂത്രമൊഴിക്കുന്നത് വിലക്കാത്ത പഞ്ചായത്ത് പരസ്യ ചുംബനം വിലക്കുന്നത് അസംബന്ധമാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ബിക്കിനി അടക്കമുള്ള ചെറു വസ്ത്രങ്ങള്‍ ബീച്ചുകളില്‍ ധരിക്കുന്നത് നിരോധിക്കണമെന്ന് ബിജെ പി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.