ലാലാ ലജ്പത് റായിയുടെ പ്രതിമയില്‍ ബിജെപി പതാക അണിയിച്ച ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിയുടെ നടപടി വിവാദത്തില്‍.
പത്രിക സമര്‍പ്പണത്തിന് തൊട്ടു മുമ്പാണ് സംഭവം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ കിരണ്‍ബേദി കൃഷ്ണാനഗറിലുള്ള ലാലാ ലജ്പത് റായിയുടെ പ്രതിമയില്‍ പതാക അണിയിക്കുകയായിരുന്നു. പിന്നീട് പതാക എടുത്തു മാറ്റി.