ജിപ്മെറിൽ നടന്ന ഒരു ചടങ്ങിലാണു കിരൺബേദി പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടിയത്. സെപ്റ്റംബർ അവസാനത്തോടെ ശുചീകരണം പൂർത്തിയാക്കണമെന്നും അവര്‍ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാമോ എന്ന ബേദിയുടെ ചോദ്യത്തിനു തയാറാണെന്നായിരുന്നു സദസ്സ് നല്‍കിയ മറുപടി.