ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി പരാജയപ്പെട്ടു. ബിജെപിയുടെ കോട്ടയെന്ന് അറിയപ്പെട്ട കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബേദി പരാജയപ്പെട്ടത്. 2277 ഓളം വോട്ടിന് എഎപിയുടെ എസ്‌കെ ബാഗയോടാണ് കിരണ്‍ ബേദി തോറ്റത്.
തന്നെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുത്ത പാര്‍ട്ടി നേതൃത്വത്തിന് നന്ദി പറയുന്നതായും, രാജ്യത്തൊട് മാപ്പ് ചോദിക്കുന്നതായും പരാജയമറിഞ്ഞതീനു ശേഷം നടത്തിയ പത്ര സമ്മേളണനത്തില്‍ ബേദി പറഞ്ഞു. താനൊരു തുറന്ന പുസ്തകമാണെന്നും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെ വന്നതിന് മോഡിജിയോട് മാപ്പ് ചോഡിക്കുന്നതായും ബേദി പറഞ്ഞു. മത്സരിക്കന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തോല്‍വി സമ്മതിക്കുന്നതായും ബേദി അറിയിച്ചു.
പരാജയപ്പെട്ടതിന് താന്‍ പാര്‍ട്ടിയൊട് മാപ്പ് ചോദിക്കുനതായും ബേദി കൂട്ടിച്ചേര്‍ത്തു, എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത്രോളം ചെയ്തു എന്നാല്‍ പരാജയപ്പെട്ടു. പിന്തുണച്ചതിനു ബിജെപിയ്ക്ക് നന്ദി അറിയിച്ച ബേദി തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിലും ഇത്തരമൊരു അവസരമുണ്ടായതിലും ബേദി ബിജെപി നേതൃത്വത്തിനു നന്ദി അറിയിച്ചു. അരവിന്ദ് കെജ്രിവാളിനെ ആശംസയറിയിച്ച ബേദി ഡല്‍ഹി ലോകോത്തര നഗരമാക്കണമെന്ന് ആവശ്യപ്പെടുകയും അതിന് കെജ്രിവാളിന് സാധികുമെന്ന് വിശ്വസിക്കുനതായും പറഞ്ഞു.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് ചെയ്തിരുന്ന ബേദി ഒരു ഘട്ടത്തില്‍ പിന്നോട്ട് പോയിരുന്നു എങ്കിലും വീണ്ടും മുന്നിലെത്തിയിരുന്നു. ഒടുവില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോഴേക്കും ബേദി പരാജയപ്പെടുകയായിരുന്നു.