പുഴുവരിച്ച ചിക്കന്‍ നല്‍കി പുലിവാലുപിടിച്ച കെഎഫ്സി വീണ്ടും വിവാദത്തില്‍. ഇത്തവണ പുഴുകൾക്കു പകരം ചത്ത എലി ഫ്രൈ നൽകിയാണ് കെഎഫ്സി വിവാദത്തിലായിരിക്കുന്നത്. അമേരിക്കകാരനായ ഡെവോറിസ് ഡിക്‌സണ്‍ എന്ന ഉപഭോക്താവിനാണ് കെഎഫ്സി ചിക്കൻ വിങ്ങ്സിനു പകരം ഒന്നാന്തരം പൊരിച്ച എലിയെ നൽകിയത്.
സംഭവം മാനേജരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അബദ്ധം പറ്റയതാണെന്നായിരുന്നു വിശദീകരണം. ഇതോടെ ക്ഷുഭിതനായ ഡിക്‌സണ്‍ എലി ഫ്രൈയുടെ ചിത്രങ്ങൾ ഫേസ്ബുക്കില്‍ ഇട്ടു. സംഭവം വൈറലായതൊടെ കെഎഫ്‌സി പ്രതിരോധത്തിലായി.
എലി സംഭവം ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ടതല്ലെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പുറത്തിറക്കിയ കെഎഫ്സി കുറിപ്പിൽ പറയുന്നു. കെഎഫ്സി ചിക്കൻ തയാറാക്കുമ്പോൾ വിവിധ ഡിസൈനുകൾ പരീക്ഷിക്കാറുണ്ട്. ഇത് അത്തരത്തിലൊന്നാകാമെന്നാണ് കെഎഫ്സി പറയുന്നത്.
ഇതിനു മുമ്പ് കെഎഫ്സിയുടെ തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള ഔട്ട്ലെറ്റുകളിൽ ചിക്കൻ വിങ്ങ്സിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരത്തെ ഔട്ട്‌ലെറ്റ് കഴിഞ്ഞ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചു പൂട്ടിയിരുന്നു.