മുന്‍ കേരളമുഖ്യന്ത്രിയും കേരള ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്തന് കേരള ഹൗസില്‍ മുറി നല്‍കിയില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
വിഎസ് പതിവായി തമാസിക്കാറുണ്ടായിരുന്ന 204മത് നമ്പര്‍ മുറി പത്തു ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നെങ്കിലും അധികൃതര്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് നൽകുകയായിരുന്നു.
പതിവ് മുറി നല്‍കാതെ 104 നമ്പര്‍ മുറിയാണ് വി എസിന് അധികൃതര്‍ നല്‍കിയത്. അവഗണനയെത്തുടര്‍ന്ന് കേരള ഹൗസ് എആര്‍സിയെ കണ്ട് വിഎസ് പരാതി അറിയിച്ചു. മന്ത്രി പോയ ശേഷം അധികൃതര്‍ വിഎസിന് മുറി നല്‍കിയത്.
പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ വിഎസ് ഉപയോഗിക്കുന്നതാണ് 204മത് നമ്പര്‍ മുറി. മുറി മാറി നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം 104മത് നമ്പര്‍ മുറിയില്‍ വിശ്രമിക്കാന്‍ തയാറായില്ല.