കേരളത്തിലെ ജനവാസ മേഖലയിലേക്ക് ഇനി അരിക്കൊമ്പന്‍ എത്തിയാല്‍ കുങ്കിയാനയാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വനംവകുപ്പ്. നിലവില്‍ തമിഴ്‌നാട് വനാതിര്‍ത്തിയിലാണ് അരിക്കൊമ്പന്‍ ഉള്ളത്. മയക്കുവെടി വെച്ച ശേഷം അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകുകയാണ്. തമിഴ്‌നാട് വനാതിര്‍ത്തിയില്‍ നിന്ന് ഏതെങ്കിലും കാരണവശാല്‍ കേരളത്തിലേക്ക് എത്തിയാല്‍ അരിക്കൊമ്പനെ കുങ്കിയാനയാക്കും. ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാന ആക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്.