വിവാഹത്തട്ടിപ്പ് : എൽ.ഡി.സി പിടിയിൽ

ഞായര്‍, 4 ജൂണ്‍ 2023 (09:03 IST)
തിരുവനന്തപുരം: വിവാഹിതയായ യുവാവ് ആദ്യ വിവാഹം മറച്ചു വച്ച് മറ്റൊരു വിവാഹം കഴിച്ചതിനു പിടിയിലായി. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എൽ.ഡി.സി ആയ ശ്രീനാഥിനെയാണ് പോലീസ് പിടികൂടിയത്.
 
കൊട്ടാരക്കര മാങ്കോട് മാതിരി തൂറ്റിക്കൽ ശ്രീകലയിൽ ശ്രീനാഥ് ആദ്യ വിവാഹം ചെയ്തത് 2021 ഫെബ്രുവരിയിലായിരുന്നു. നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ ഒരു വര്ഷം മുമ്പ് ഇയാൾ വെഞ്ഞാറമൂട്ടിൽ വച്ച് ചീരാനിക്കര സ്വദേശിയായ മട്ട്ടൊരു യുവതിയെ വിവാഹം കഴിച്ചു.
 
ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞ രണ്ടാമത്തെ ഭാര്യ വട്ടപ്പാറ പോലീസിൽ പരാതി നൽകി. ജില്ലാപോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും അറസ്റ്റ് ശ്രീനാഥിനെ ചെയ്യുകയുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍