ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288, ഗുരുതര ചികിത്സയിലുള്ളത് 56 പേര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ജൂണ്‍ 2023 (20:17 IST)
ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണം 288 ആയി. ഗുരുതര ചികിത്സയിലുള്ളത് 56 പേരാണ്. 747 പേര്‍ അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാര്‍ -ചെന്നൈ കോറൊമണ്ഡല്‍ എക്‌സ്പ്രസിന്റെ 10 -12 കോച്ചുകള്‍ പാളം തെറ്റി മറിയുകയായിരുന്നു. 
 
പിന്നാലെ വന്ന ബംഗളൂരു -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റിയ ബോഗികള്‍ക്ക് മുകളിലൂടെ കയറി. തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിന്‍ ഈ ബോഗികളില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് ഇടവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍