Odisha Train Accident: ' അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു, കണ്ണ് കുറന്ന് നോക്കുമ്പോള്‍ 10-15 പേര്‍ എന്റെ മുകളില്‍ കിടക്കുന്നു'; ട്രെയിന്‍ യാത്രക്കാരന്റെ വാക്കുകള്‍

ശനി, 3 ജൂണ്‍ 2023 (09:23 IST)
Odisha Train Accident: അപകടം നടന്ന ഉടനെ തീവണ്ടിയുടെ കോച്ചുകള്‍ മറിയുകയായിരുന്നെന്ന് ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ദൃക്‌സാക്ഷി. ട്രെയിനിന്റെ റിസര്‍വ്ഡ് കോച്ചിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു. താന്‍ ഏതാനും പരുക്കുകളോടെയാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരന്‍ പറഞ്ഞു. 
 
അപകടം നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്നു. ട്രെയിന്‍ കൂട്ടിയിടിച്ച ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കണ്ണ് തുറന്നു നോക്കുമ്പോള്‍ 10-15 പേര്‍ തന്റെ മുകളില്‍ കിടക്കുകയായിരുന്നെന്നും യാത്രക്കാരന്‍ പറഞ്ഞു. മുഖം തകര്‍ന്നവരും കാലും കൈകളും നഷ്ടപ്പെട്ടവരുമായ ഒട്ടേറെ പേരെ കണ്ടുവെന്നും യാത്രക്കാരനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
'അപകടം നടക്കുന്ന സമയത്ത് ഞാന്‍ മയങ്ങുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് എന്റെ മുകളിലേക്ക് 10-15 പേര്‍ കൂമ്പാരം പോലെ പുറത്തേക്ക് വീണു. റിസര്‍വേഷന്‍ ആണെങ്കിലും ഒരു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് പോലെയുള്ള ഒരു ബോഗിയിലായിരുന്നു ഞങ്ങള്‍. എന്റെ കൈകളിലും കഴുത്തിലും തോളിലും ഒരുപാട് വേദനയുണ്ട്. ബോഗിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞപ്പോള്‍, കൈകാലുകള്‍ മുറിഞ്ഞതും തകര്‍ന്ന മുഖവുമായി നിരവധി ശരീരങ്ങള്‍ കിടക്കുന്നത് ഞാന്‍ കണ്ടു,' യാത്രക്കാരന്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍