എ.എ.പി ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാള്‍. രാജിക്കത്ത് ദേശീയ നിര്‍വ്വാഹക സമിതിയ്ക്ക് കൈമാറി. ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് കേജ്‌രിവാള്‍ രാജിയെപ്പറ്റി പറഞ്ഞു.
ഇന്ന് ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണ്ണായക യോഗം ചേരാനിരിക്കെയാണ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ഇന്ന് ഇന്ന് ഉച്ചയ്ക്ക് 2ന് ചേരുന്ന യോഗത്തില്‍ കത്ത് ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് സൂചന. ഇന്നത്തെ യോഗത്തില്‍ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന. ഇവരെ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് സൂചന.
നേരത്തെ എ.എ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനെ നിര്‍വാഹക സമിതി എതിര്‍ത്തിരുന്നു. കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി, പാര്‍ട്ടി കണ്‍വീനര്‍ എന്നീ രണ്ട് സ്ഥാനങ്ങള്‍ ഒരേസമയം വഹിക്കുന്നത് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.