‘ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണം‘; കെജ്‌രിവാള്‍ രാഷ്ട്രപതിയെ കാണും

Webdunia
വ്യാഴം, 3 ജൂലൈ 2014 (15:35 IST)
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആംആദ്‌മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ കാണും. ഡല്‍ഹിയില്‍ പുതിയ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നത്‌ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനാണ്‌ കൂടിക്കാഴ്‌ചയെന്ന്‌ കെജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. വൈകിട്ട്‌ ആറരയോടെ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പമാവും കെജ്‌രിവാള്‍ രാഷ്‌ട്രപതിയെ കാണുക.
 
എഎപി എം‌എല്‍എമാര്‍ ബിജെപിയില്‍ ചേരണമെന്നും അല്ലാത്തപക്ഷം കടുത്ത നിലപാടുകള്‍ നേരിടേണ്ടിവരുമെന്നും ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ ബിജെപി അധികാര കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുകയാണെന്ന്‌ ആരോപിച്ചാണ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്‌.