കശ്മീരീ പണ്ഡിറ്റുകള്‍ക്ക് ജന്മനാട്ടിലേക്ക് പോകാന്‍ വഴിതെളിയുന്നു

ശനി, 6 സെപ്‌റ്റംബര്‍ 2014 (10:08 IST)
തീവ്രവാദികളുടെയും വിഘടന വാദികളുടെയും ഭീഷണികളെ തുടര്‍ന്ന് കശ്മീര്‍ താഴവരയില്‍ നിന്ന് പലായനം ചെയ്ത കശ്മീരി പണ്ടിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ടു. നടപടികളുടെ ഭാഗമായി ആവശ്യമായ ഭൂമി കണ്ടെത്താന്‍ കശ്മീര്‍ സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടൂ.

ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നല്‍കിയത്. പലായനം ചെയ്യുന്നതിനു മുമ്പ് പണ്ഡിറ്റുകള്‍ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ ഭൂമി കണ്ടെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കശ്മീരിലേക്ക് തിരികെ പോകാന്‍ താല്‍പ്പര്യമുള്ള 62000പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടൂണ്ട്. മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പണ്ഡിറ്റുകളുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 500 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പുനരധിവസിപ്പിക്കുന്ന ഭൂമിയില്‍ ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇതിനുംകൂടി സൌകര്യമുള്ള രീതിയിലാകണം ഭൂമി കണ്ടെത്തേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക