ജമ്മു കശ്മീരില്‍ പാക് പ്രകോപനം തുടരുന്നു. ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ജനവാസകേന്ദ്രത്തിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍.എസ് പുര നിവാസിയായ സുഭാഷ് ചന്ദര്‍, ബുറേഗേല്‍ ഗ്രാമത്തിലെ ബന്‍സോ ദേവി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമാണ് ബിഎസ്എഫിന്റെ അഞ്ച് പോസ്റ്റുകളെ ലക്ഷ്യമാക്കി പാക് സൈന്യം ആക്രമണം നടത്തിയത്.
രാത്രി 1.45 ഓടെ അതിര്‍ത്തി മേഖലയായ കിഷന്‍പൂരിലായിരുന്നു വെടിവെയ്പും ഷെല്ലാക്രമണവും തുടങ്ങിയത്. ജുഗ്നുചക്, ജൊറാഫോം, ഹര്‍ണ, സിയ, നവാപിന്ത്, ചാന്തുചക് തുടങ്ങിയ മേഖലകളിലേക്കായിരുന്നു കൂടുതലും വെടിവെയ്പുണ്ടായത്. പാക് ആക്രമണത്തില്‍ 16പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.