കശ്മീര്‍: നിലപാട് കടുപ്പിച്ച് നവാസ് ഷെരീഫ്

വെള്ളി, 28 നവം‌ബര്‍ 2014 (14:45 IST)
കാശ്മീര്‍ പ്രശ്നത്തില്‍ നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്നം അതീവ ഗൌരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. നേപ്പാളിലില്‍ നിന്ന് മടങ്ങവെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഷെരീഫ്.

കാശ്മീരിലെ നേതാക്കളുമായി ചര്‍ച്ച കൂടിക്കാഴ്ച നടത്തിയതില്‍ പുതുമയൊന്നുമില്ലെന്നും ഇതിന് മുന്‍പും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനു മുന്നോടി കാശ്മീരിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കാശ്മീര്‍ പ്രശ്നം അവരെയാണ് കൂടുതലായി ബാധിക്കുക എന്നുള്ളതുകോണ്ടാണിതെന്നും ഷെരീഫ് പറഞ്ഞു.

കശ്മീര്‍ വിഘടനവാദികളുമായി ഇന്ത്യന്‍ സ്ഥാനപതി വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍  വിദേശ കാര്യ സെക്രട്ടറി സുജാത സിംഗിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക