ആത്മപരിശോധനയ്‌ക്ക് സമയമായി, കപിൽ സിബലിന് പിന്തുണയുമായി കാർത്തി ചിദംബരം

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (12:29 IST)
രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദൽ എന്ന നിലയിൽ കോൺഗ്രസിനെ ജനങ്ങൾ പരിഗണിക്കുന്നില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ അഭിപ്രായത്തോട് യോജിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. ട്വിറ്ററിലൂടെയാണ് കാർത്തിയുടെ പ്രതികരണം.
 
ആത്മപരിശൊധനയ്‌ക്കും ആശയങ്ങൾ രൂപവത്‌കരിക്കാനും കൂടിയാലോചനയ്‌ക്കും കൂട്ടായ പ്രവർത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു എന്നാണ്ട്ട്തിയുടെ ട്വീറ്റ്.കപില്‍ സിബല്‍ തന്റെ അഭിമുഖം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്ത കാര്‍ത്തി, കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article