25കാരിയായ കാമുകിയെ 45കാരന്‍ കുത്തിക്കൊന്നു; പെണ്‍കുട്ടിയുടെ അമ്മ 45 കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 ഏപ്രില്‍ 2024 (10:27 IST)
25കാരിയായ കാമുകിയെ 45കാരന്‍ കുത്തിക്കൊന്നതിനുപിന്നാലെ പെണ്‍കുട്ടിയുടെ അമ്മ 45 കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സൗത്ത് ബാംഗ്ലൂര്‍ പാര്‍ക്കില്‍ വച്ചാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പാര്‍ക്കില്‍ ഉണ്ടായിരുന്ന യുവതിയുടെ അമ്മ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അനുഷ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇവന്റ് മാനേജരും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായി സുരേഷാണ് അനിഷയെ കുത്തിക്കൊന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് അനുഷയുമായി പ്രണയത്തിലാവുകയായിരുന്നു ഇയാള്‍. എന്നാല്‍ വിവരം അറിഞ്ഞതോടെ അനുഷ ബന്ധത്തില്‍ നിന്ന് പിന്മാറി.
 
പിന്നാലെ യുവതിയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇയാളെ പോലീസ് താക്കീത് നല്‍കി വിട്ട ശേഷം പാര്‍ക്കില്‍ വച്ചുണ്ടായ തര്‍ക്കത്തില്‍ പെണ്‍കുട്ടിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇത് കണ്ടു ഓടിയെത്തിയ അമ്മയാണ് സുരേഷിനെ ഹോളോബ്രിക്‌സിന്റെ കല്ലുകൊണ്ട് തലകടിച്ചുകൊന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍