കര്‍ണാടകയില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടുള്ള മാര്‍ച്ച്; സംസ്ഥാനത്തിന്റെ 60ശതമാനത്തോളം ഭാഗത്തും 40ഡിഗ്രി സെല്‍ഷ്യസിലധികം ചൂട്

സിആര്‍ രവിചന്ദ്രന്‍

ശനി, 30 മാര്‍ച്ച് 2024 (16:22 IST)
കര്‍ണാടകയില്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടുള്ള മാര്‍ച്ചുമാസമായിരിക്കുകയാണ് ഈ വര്‍ഷം. സംസ്ഥാനത്തിന്റെ 60ശതമാനത്തോളം ഭാഗത്തും 40ഡിഗ്രി സെല്‍ഷ്യസിലധികം ചൂടാണ്. റിച്ചൂരാണ് ഏറ്റവും ചൂടുള്ള ജില്ല. ഇവിടെത്തെ താപനില 44ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. കര്‍ണാടക സ്റ്റേറ്റ് നാച്ചുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 
 
സംസ്ഥാനത്തെ മൂപ്പത്തൊന്ന് ജില്ലകളില്‍ 30ജില്ലകളിലും താപനില 38ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുന്നു. അതേസമയം അവധിക്കാല വിനോദ കേന്ദ്രമായ ശിവമോഗയില്‍ പോലും താപനില 40.2 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. താപനില ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 11ന് ശേഷം വൈകുന്നേരം നാലുമണിവരെ നേരിട്ട് സൂര്യപ്രകാശം കൊള്ളരുതെന്നാണ് നിര്‍ദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍