അഗസ്‌റ്റവെസ്‌റ്റ്ലാന്‍ഡ് ഇടപാട്: കര്‍ണാടക ഗവര്‍ണറെ ചോദ്യം ചെയ്യും

Webdunia
ചൊവ്വ, 8 ജൂലൈ 2014 (19:37 IST)
അഗസ്‌റ്റവെസ്‌റ്റ്ലാന്‍ഡ് ഇടപാടിലെ അഴിമതിയെ കുറിച്ച്‌ അന്വേഷിക്കുന്ന സിബിഐ സംഘം കര്‍ണാടക ഗവര്‍ണര്‍ നരസിംഹനെ ചോദ്യം ചെയ്യും. ഇടപാട്‌ നടക്കുന്ന സമയത്ത്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെ ഡയറക്‌ടറായിരുന്നു നരസിംഹന്‍. 2005 മാര്‍ച്ച്‌ ഒന്നിന്‌ ഇടപാടിനെ സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ നരസിംഹനും പങ്കെടുത്തിരുന്നു. സാക്ഷി എന്ന നിലയിലാണ്‌ ഇദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്യുക.
 
ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്‌റ്റവെസ്‌റ്റ്ലാന്‍ഡില്‍ നിന്നാണ്‌ 12 ചോപ്പര്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നത്‌. 3600 കോടി രൂപയുടെ ഇടപാടില്‍ 360 കോടി രൂപ കോഴ വാങ്ങിയെന്നാണ്‌ കേസ്‌. നേരത്തേ ഈ കേസില്‍ സാക്ഷികളായി എകെ നാരായണനെ ചോദ്യം ചെയ്തിരുന്നു.