അഞ്ചുരൂപയുണ്ടെങ്കില്‍ കര്‍ണ്ണാടകയില്‍ വയറു നിറയെ ആഹാരം കഴിക്കാം!

Webdunia
ബുധന്‍, 4 ഫെബ്രുവരി 2015 (16:07 IST)
തമിഴ്നാട്ടിലെ സാധാരനക്കാരായ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ ജനകീയ പദ്ധതിയായ അമ്മ കാന്റീനിന്റെ ചുവടുപിടിച്ച് കര്‍ണ്ണാ‍ടകയും സമാനമായ പദ്ധതിയുമായി രംഗത്തെത്തുന്നു. ഇത്തരത്തില്‍ വിലകുറച്ച് ഭക്ഷനം നല്‍കുന്ന കാന്റീനുകള്‍ തുടങ്ങുന്നതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സിഎം ഇബ്രാഹിം സര്‍ക്കാരിന് സമര്‍പ്പിച്ചു. 'അന്ന ക്യാന്റീന്‍’ എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
 
പദ്ധതി കര്‍ണ്ണാടകയിലെ പ്രമുഖ നഗരങ്ങളിലാകും ആദ്യം നടപ്പിലാകുക. തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആഹാരം ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. അന്ന കാന്റീനുകള്‍ തുടങ്ങുന്നതിനായി സമര്‍പ്പിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. നിര്‍ദ്ദേശപ്രകാരം പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയെ ചെലവ് ഉപയോഗിക്കുന്നവര്‍ക്ക് മുടക്കേണ്ടതായി വരികയുള്ളു. ഇഡ്‌ലി,  ഉപ്പുമാവ്, പുളിയോഗര, തൈര് സാദം എന്നിവയാണ് മറ്റ് വിഭവങ്ങള്‍. അന്ന ക്യാന്റീനുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറ് മണിമുതല്‍ 11 മണിവരെയാണ് ഉദ്ദേശിക്കുന്നത്.
 
ആദ്യഘട്ടമെന്നോണം ബംഗളൂരുവില്‍ 20 അന്ന ക്യാന്റീനുകള്‍ തുടങ്ങനാണ് പദ്ധതി. പീന്നീട് മംഗളൂരു, മൈസൂരു, ഹുബ്ബല്ലി-ദര്‍വാദ്, കാലബുരാഗി എന്നിവിടങ്ങളിലേയ്ക്കും ക്യാന്റീനുകള്‍ വ്യാപിപ്പിക്കും. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ബസ്‌സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലാകും കാന്റീനുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടമെന്നോണം ബംഗളൂരുവില്‍ 20 അന്ന ക്യാന്റീനുകള്‍ തുടങ്ങനാണ് പദ്ധതി. പീന്നീട് മംഗളൂരു, മൈസൂരു, ഹുബ്ബല്ലി-ദര്‍വാദ്, കാലബുരാഗി എന്നിവിടങ്ങളിലേയ്ക്കും ക്യാന്റീനുകള്‍ വ്യാപിപ്പിക്കും. 
 
60 കോടി രൂപയാണ് അന്ന ക്യാന്റീനുകള്‍ക്കായി പ്ലാനിംഗ് കമ്മീഷന്‍ കണക്കിലാക്കിയ അടിസ്ഥാന ചിലവ്. പദ്ധതി ഈ മാസത്തെ ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ടായിരത്തോളം പേര്‍ക്ക് പദ്ധതിയുടെ ഭാഗമായി തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു. തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകുന്നതാവും പദ്ധതി. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.