കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്.
ബിജെപി കേന്ദ്രനിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. വികാരാധീനനായികൊണ്ടായിരുന്നു രാജി പ്രഖ്യാപനം. യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ സൂചനകൾ വന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് നിഷേധിക്കുകയായിരുന്നു. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു.
യെഡിയൂരപ്പയെ മാറ്റുന്നതിനെതിരായി സംസ്ഥാനത്തെ പ്രബലമായ ലിംഗായത്ത് സമുദായം മുന്നോട്ട് വന്നിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. യെഡിയൂരപ്പ കഴിഞ്ഞയാഴ്‌ച്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.