ബൈക്കുകളിലെ പിന്‍സീറ്റ് യാത്ര നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:36 IST)
സുരക്ഷ കണക്കിലെടുത്ത് ബൈക്കുകളില്‍ പിന്‍സീറ്റ് യാത്ര നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. 100 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളിലാണ് പിന്‍സീറ്റ് യാത്രയ്ക്ക് വിലക്കുണ്ടാകുകയെന്നും ഗതാഗത കമ്മിഷണര്‍ ബി ദയാനന്ദ വ്യക്തമാക്കി.

പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്‌ത്രീകളെയാകും കൂടുതലായി ബാധിക്കുക. 100 സിസിയില്‍ കുറവായ ഇരുചക്രവാഹനങ്ങളാണ് സ്‌ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

സ്‌ത്രീകളുടെ സൌകര്യാര്‍ഥം പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സിസിയില്‍നിന്ന് 50 സിസിയായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Next Article