ബി ജെ പിക്ക് മിന്നുന്ന പ്രകടനം, കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം; ജെ ഡി എസ് നിര്‍ണായകഘടകമാകുന്നു

ചൊവ്വ, 15 മെയ് 2018 (08:42 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ഫലം മാറിമറിഞ്ഞേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ സൂചനകളില്‍ നിന്ന് ലഭിക്കുന്നത്. 
 
60 സീറ്റുകളില്‍ കോണ്‍ഗ്രസും 58 സീറ്റുകളില്‍ ബി ജെ പിയും മുന്നിലാണ്. ജെ ഡി എസ് 290 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 222 അംഗ നിയമസഭയില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രവചനങ്ങള്‍ അസാധ്യമാക്കുകയാണ് ആദ്യഫല സൂചനകള്‍.
 
പോരാട്ടം കടുക്കുമ്പോള്‍ എച്ച് ഡി കുമാരസ്വാമിയിലേക്കാണ് ഇപ്പോല്‍ ചിത്രം നീങ്ങുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ജെ ഡി എസിന്‍റെ നിലപാട് നിര്‍ണായകമാകും.
 
അതേസമയം, ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതേയുള്ളൂ. അതിനാല്‍ തന്നെ ബി ജെ പിക്ക് ഇനിയും പ്രതീക്ഷയുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോഴും ഇടയ്ക്ക് മിന്നുന്ന പ്രകടനത്തോടെ ബി ജെ പി മുന്നേറ്റം നടക്കുന്നുണ്ട്.
 
മുതിര്‍ന്ന നേതാക്കളില്‍ യെദ്യൂരപ്പയും ശ്രീരാമലുവും സിദ്ധരാമയ്യയും കുമാരസ്വാമിയും മുന്നിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍