കനയ്യ കുമാറിന് ഇന്നും ജാമ്യമില്ല; ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (12:27 IST)
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെയും വാദം തുടരും.
 
കനയ്യ കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. അതേസമയം, കനയ്യയെ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പൊലീസ് അഭിഭാഷകനെ മാറ്റി. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കനയ്യയ്ക്കെതിരെ സാക്ഷിമൊഴിയുണ്ട്.
 
കനയ്യയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്‌ജി പ്രതിഭാ റാണി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജെ എന്‍ യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഘത്തില്‍ കനയ്യകുമാറും ഉണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.