ചരക്കുസേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷനായി കെ എം മാണിയെ തിരഞ്ഞെടുത്തു. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണ് ഉന്നതാധികാര സമിതി. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമനം.
നേരത്തെ ജമ്മുകശ്മീര്‍ ധനമന്ത്രി അബ്ദുല്‍ റഷീദായിരുന്നു അധ്യക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ധനമന്ത്രിമാരുടെ യോഗം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചുമതല കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് വിട്ടിരുന്നു.
കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍പ്പെടാത്ത സംസ്ഥാന മന്ത്രിമാരെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കണമെന്ന കീഴ്വഴക്കമനുസരിച്ചാണു തീരുമാനം. ബജറ്റ് പ്രഖ്യാപനമനുസരിച്ച് അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരിക.