ഗുജറാത്ത് കലാപം; മോദിക്ക് ക്ലീൻചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്; സഞ്ജീവ് ഭട്ട് പറഞ്ഞത് കള്ളമെന്ന് റിപ്പോര്‍ട്ട്

തുമ്പി ഏബ്രഹാം
ബുധന്‍, 11 ഡിസം‌ബര്‍ 2019 (13:02 IST)
2002ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍. ഗുജറാത്ത് നിയമസഭയില്‍ അല്‍പ്പസമയം മുന്‍പു സമര്‍പ്പിച്ച നാനാവതി-മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
കലാപം ആസൂത്രണം ചെയ്തതല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി കലാപം തടയാന്‍ ശ്രമിച്ചെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്ന് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article