പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന വിവാദ പ്രസ്‌താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ് ചന്ദ്ര ശര്‍മ കടുത്ത ബിജെപി അനുഭാവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും.
അപകീര്‍ത്തി കേസില്‍ മോദിയെ കുറ്റവിമുക്തനാക്കിയ മഹേഷ് ചന്ദ്ര ശര്‍മ ഭൂമി തട്ടിപ്പ് കേസില്‍ വസുന്ധരാ രാജയെ രക്ഷിക്കുകയും ചെയ്‌ത ജഡ്ജിയാണ്.
ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ അപകീര്‍ത്തി കേസില്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതും ഇദ്ദേഹമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം.
100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസില്‍ നിന്ന് വസുന്ധരാ രാജ രക്ഷപ്പെട്ടത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. ഈ കേസില്‍ അവര്‍ക്ക് അനുകൂലമായ വിധി പ്രസ്‌താവിച്ചത് മഹേഷ് ചന്ദ്ര ശര്‍മയാണ്.
മറ്റൊരു ഭൂമി തട്ടിപ്പ് കേസില്‍ വസുന്ധരാ രാജയ്‌ക്കെതിരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് ജഡ്‌ജിമാര്‍ക്കെതിരെയും തെളിവില്ലെന്ന് പറഞ്ഞ് ഇവരെ വെറുതെ വിടാനുള്ള ഉത്തരവിട്ടതും മഹേഷ് ചന്ദ്ര ശര്‍മയാണ്.
ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തി കൂടിയാണ് മഹേഷ് ചന്ദ്ര ശര്‍മ.
ദേശീയമൃഗമായി പശുവിനെ പ്രഖ്യാപിക്കണമെന്ന പ്രസ്‌താവനയ്‌ക്കൊപ്പം ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞിരുന്നു.