തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വന്‍സാരി ചൗകിലെ ഓഫീസില്‍ വാര്‍ത്തകളെഴുതികൊണ്ടിരുന്ന കിഷോറിനെ അക്രമി നിരവധി തവണ കുത്തി. ഈ സമയത്ത് ഓഫീസില്‍ കിഷോര്‍ തനിച്ചാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സിസിടിവി കാമറകളോ ഉണ്ടായിരുന്നില്ല. ഓഫീസിലത്തെിയ അസിസ്റ്റന്റാണ് രക്തം വാര്‍ന്ന നിലയില്‍ കിഷോറിനെ കണ്ടത്തെിയത്.
കൊലക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഷോറിന്റെ സഹോദരന്‍ പ്രകാശ് ദവെ പൊലീസില്‍ പരാതി നല്‍കി. ബിജെപി പ്രാദേശിക നേതാവ് രതിലാല്‍ സുരേജിന്റെ മകന്‍ ഭാവേഷ് സുരേജാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. ഭാവേഷ് സുരേജ് യുവതിയെ പീഡിപ്പിച്ച സംഭവം കിഷോര്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിശദമായ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു.