ബോളിവുഡ് നടിയായ ജിയാ ഖാന്‍െറ മരണത്തിന്റെ ദുരൂഹതമാറ്റാന്‍ ബോംബെ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടു. ജിയയുടെ മാതാവ് റാബിയാ ഖാന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മകള്‍ കൊല്ലപ്പെട്ടതാണെന്നും സത്യസന്ധമായ കേസന്വേഷണം മുംബൈ പൊലീസിലെ ഉന്നതന്‍ തടസ്സപ്പെടുത്തുന്നെന്നും അതിനാല്‍ സ്വതന്ത്ര ഏജന്‍സിയുടെ റാബിയാ ഖാന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഒരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്ക് കുറ്റത്തില്‍ ജിയയുടെ കാമുകന്‍ സൂരജ് പാഞ്ചോലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
നിരവധി കേസുകള്‍ അന്വേഷിക്കാനുള്ളതിനാല്‍ ജിയയുടെ കേസ് ഏറ്റെടുക്കാനാവില്ലെന്നറിയിച്ചെങ്കിലും സി.ബി.ഐ പറഞ്ഞെങ്കിലും കോടതി അന്‍വേഷണത്തിനു ഉത്തരവിടുകയായിരുന്നു.