സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങൾ തങ്ങൾക്ക് ലഭിച്ച സ്ത്രീധനം തിരിച്ചു നൽകി. ജാർഖണ്ഡിലെ പലമു മേഖലയിലാണ് രാജ്യത്തിന് തന്നെ പ്രചോദനമാകുന്ന ഈ സംഭവം നടന്നത്.
തങ്ങളുടെ മകന് ലഭിച്ച സ്ത്രീധനം എണ്ണിയെണ്ണി ഓറോ മാതാപിതാക്കളും മരുമക്കളുടെ വീട്ടിൽ തിരിച്ചേൽപ്പിച്ചു. മുന്നോറോളം മുസ്ലിം കുടുംബമാണ് ഇതിൽ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഹാജി അലി എന്നയാള്‍ ആരംഭിച്ച സ്ത്രീധന വിരുദ്ധ പ്രചാരണമാണ് ഈ കുടുംബങ്ങള്‍ക്കും പ്രചോദനമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയ്ക്ക് 800-ഓളം കുടുംബങ്ങൾ സ്ത്രീധനം വാങ്ങിയെന്ന് പരസ്യമാക്കുകയും ചെയ്തിരുന്നു.