ജയലളിത മുഖ്യമന്ത്രിയായി തുടരും; മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ പനീര്‍സെല്‍വത്തിന് കൈമാറി

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (08:33 IST)
തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത തുടരും. അതേസമയം, മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ സെല്‍വത്തിന് നല്കി. തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതലയും പനീര്‍ സെല്‍വത്തിന് നല്കി.
 
ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, പൊലീസ്, ജില്ലാഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പന്നീര്‍സെല്‍വത്തിന് കൈമാറിയത്. നേരത്തെ കോടതി ഇടപെടലുകളെ തുടര്‍ന്ന് രണ്ട് പ്രാവശ്യം ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടപ്പോള്‍ പനീര്‍സെല്‍വമായിരുന്നു മുഖ്യമന്ത്രി.
 
അതേസമയം, ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ തുടരുകയാണ്. ആരോഗ്യനില അനുസരിച്ച് ശ്വസനസഹായി ക്രമീകരിക്കുന്നുണ്ട്. 
Next Article